തൃശ്ശൂര്‍ നഗരത്തില്‍ നിന്നു ഇരുപതു കിലോമീറ്റര്‍ തെക്കു പടിഞ്ഞാറ് ഭാഗത്തും, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നു നാല് കിലോമീറ്റര്‍ കിഴക്ക് മാറിയുമാണ് ഷൺമുഖമഠം സ്ഥിതി ചെയ്യുന്നത്.
ഷൺമുഖമഠം തികച്ചും ഒരു ദൈവീകശക്തികേന്ദ്രമാണ്. തന്നെയുമല്ല, അത് ഒരു സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. ഹിന്ദു-ക്രിസ്ത്യന്‍- മുസ്ലിം മതവിഭാഗക്കാര്‍ ഒരുമയോടെ ഷൺമുഖസ്വാമിയുടെ ദേവചൈതന്യത്തിന് മുമ്പില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നു
പ്രാര്‍ത്ഥനാ മന്ദിരത്തിനു പുറമെ വയോജന കേന്ദ്രവും, ബാലമന്ദിരവും, സന്യാസിമഠവും ഈ തീര്‍ത്ഥാടന കേന്ദ്രത്തോടനുബന്ധിച്ച് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. സമാധിയായ ഷൺമുഖസ്വാമിയുടെ ആത്മാവും സേവാമൂര്‍ത്തികളും ലയിച്ചൊന്നായി തീര്‍ന്ന അപൂര്‍വ്വ തേജസാണ് ഷൺമുഖമഠത്തെ വിഖ്യാതമായി തീര്‍ക്കുന്നത്.. ഷൺമുഖസ്വാമിയുടെ പ്രതിമ ഷൺമുഖമഠത്തില്‍ സ്ഥാപിതമായിരിക്കുന്നു . ഈ പ്രതിമയിലേക്ക് ഷൺമുഖസ്വാമിയുടെ ആത്മാവിനെ ആവാഹിച്ചപ്പോള്‍ ജീവിതകാലത്ത് അദ്ദേഹത്തിന്റെ ഭാഗമായിരുന്ന , അദ്ദേഹം ഉപാസിച്ചിരുന്ന സേവാമൂര്‍ത്തികള്‍ കൂടി പ്രതിമയില്‍ കുടികൊണ്ടു. ഉപാസകനെ വിട്ടു പിരിയാനാകാതെ ഉപാസനമൂര്‍ത്തികള്‍ അദ്ദേഹത്തിന്റെ ആത്മാവുമായി ലയിച്ചു ചേര്‍ന്നൊന്നായ അപൂര്‍വ്വ ദൈവീകശക്തി വിശേഷമാണ് ഷൺമുഖമഠത്തിന്റെ നിത്യ ചൈതന്യം!
ഷൺമുഖസ്വാമിയുടേയും, ചാത്തന്‍സ്വാമിയുടേയും, കരിങ്കുട്ടിയുടേയും, ഭുവനേശ്വരി ദേവിയുടേയും അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ച് പൂജാദികര്‍മ്മങ്ങളില്‍ പങ്കുകൊള്ളുവാന്‍ ധാരാളം ആളുകളാണ് ഷൺമുഖമഠത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കോന്നാചാര്യയോഗിയില്‍ നിന്നാരംഭിച്ച് ഷൺമുഖസ്വാമിയിലൂടെ അടുത്ത തലമുറയിലേക്ക് എത്തി നില്‍ക്കുന്ന ദീര്‍ഘകാല ചരിത്രത്തില്‍ ഷൺമുഖസ്വാമിക്ക് അതിശ്രേഷഠമായ സ്ഥാനമാണുള്ളത്. ഷൺമുഖസ്വാമിയുടെ ആത്മാവിനെ ആവാഹിച്ച് പ്രതിഷ്ഠിച്ച ഷൺമുഖമഠത്തില്‍ വൈദിക ക്രിയാവിധികളും ശാസ്ത്രീയതയും സമന്വയിപ്പിച്ചാണ് നിത്യനിദാന പൂജാകര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
×YÎá¶ÎÀJßæXù ØÕßçÖ×ĵZ
അത്ഭുതസിദ്ധികള്‍ നിറഞ്ഞു നില്‍ക്കുന്ന ഗുരുസ്ഥാനം............ സര്‍വ്വമതസ്ഥര്‍ക്കും അനുഗ്രഹം........പൂജാകര്‍മ്മങ്ങള്‍ മുഖേന ഉദ്ദിഷ്ടകാര്യസിദ്ധി........അനേകതലമുറകളുടെ കര്‍മ്മസിദ്ധി........ അഭയമേകുന്ന അപൂര്‍വ്വ തേജസ് ........ കര്‍മ്മഫലം നല്‍കുന്ന പുണ്യസങ്കേതം............ വിശ്വാസികളുടെ വിളികേള്‍ക്കുന്ന ഗുരുചൈതന്യം...... ഉദ്ദിഷ്ടകാര്യസിദ്ധിയില്‍ സന്തോഷകരമായ അനുഭവം........ആചാര്യന്മാര്‍, പുരോഹിതര്‍, സന്യാസിശ്രേഷ്ഠര്‍, സാധാരണക്കാര്‍ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തമേഖലകളില്‍ നിന്നുള്ള നിരവധി ഭക്തരുടെ അഭയകേന്ദ്രം!
പുരാതന കാനാടി തറവാട്ടില്‍ കിട്ടുവിനും ചിരുതക്കും കോന്നന്‍ എന്ന പുത്രന്‍ ജനിച്ചു. പ്രായപൂര്‍ത്തിയായ കോന്നന്‍ ചാത്തന്‍സേവക്കായി സ്വഭവനം ഉപേക്ഷിച്ച് കൂളികുന്നന്‍ കാനനത്തിലേക്ക് പുറപ്പെട്ടു. കാട്ടില്‍ കഠിനമായി തപസ്സുചെയ്ത കോന്നന് പല പരീക്ഷണങ്ങളും നേരിടേണ്ടി വന്നു . അനേക സംവത്സരങ്ങള്‍ക്ക് ശേഷം കോന്നനു മുമ്പില്‍ ചാത്തന്‍സ്വാമി പ്രത്യക്ഷപ്പെട്ടു. '' അടിയന്റെ പൂജാകര്‍മ്മങ്ങള്‍ സ്വീകരിച്ച് അവിടുന്നെന്റെ കുലദൈവമായി വാണാലും'' കോന്നന്‍ ഭക്തിപൂര്‍വ്വം അപേക്ഷിച്ചു. ചാത്തന്‍സ്വാമി കോന്നന്റെ അപേക്ഷ സ്വീകരിച്ചു. ഭഗവാന്‍ ചാത്തന്‍സ്വാമിയെ കൂളികുന്നന്‍ വനത്തില്‍ നിന്നു കോന്നമുത്തപ്പൻ നാട്ടിലേക്ക് കൊണ്ടുവന്നു തന്റെ ജന്മഗൃഹത്തില്‍ പ്രതിഷ്ഠിച്ചു.
çµÞKÎáJMæXù ÉßX·ÞÎòµZ
കാനാടി കുടുംബകാരണവരും മഠാധിപതിയുമായിരുന്ന കോന്നന്റെയും ഭാര്യ പൊന്നിയുടേയും മൂന്നാമത്തെ മകനായിരുന്നു ഇറ്റാമന്‍. 1695 ല്‍ ജനനം. 45-ാംമത്തെ വയസ്സില്‍ മഠാധിപതി. 1762 ല്‍ സമാധി.
മുന്‍ മഠാധിപതിയും കാരണവരുമായിരുന്ന ഇറ്റാമന്റെയും ഭാര്യ കാളിയുടേയും നാലാമത്തെ മകനായിരുന്നു ഗോവിന്ദന്. 1721 ല്‍ ജനനം. 46-ാംമത്തെ വയസ്സില്‍ മഠാധിപതി. 1808 ല്‍ സമാധി.
മുന്‍ മഠാധിപതിയും കാരണവരുമായിരുന്ന ഗോവിന്ദന്റെയും ഭാര്യ ചക്കിയുടേയും മൂത്ത മകനായിരുന്നു രാമനുണ്ണി. 1748 ല്‍ ജനനം. 35-ാം വയസ്സില്‍ വെളിച്ചപ്പാട് 1808 ല്‍ മഠാധിപതി. 1835ല്‍ സമാധി.
മുന്‍ മഠാധിപതിയും കാരണവരുമായിരുന്നു രാമനുണ്ണിയുടേയും ഭാര്യ ഞൊട്ടിയുടേയും മൂത്ത മകനായിരുന്നു വേലുസ്വാമി. 1775 ല്‍ ജനനം. 20-ാം വയസ്സില്‍ വെളിച്ചപ്പാട്. 46-ാംമത്തെ വയസ്സില്‍ മഠാധിപതി. 1852 ല്‍ സമാധി.
മുന്‍ മഠാധിപതിയും കാരണവരുമായിരുന്ന വേലുസ്വാമിയുടേയും ഭാര്യ ഇക്കോതയുടേയും ഇളയ മകനായിരുന്നു കോന്നന് രണ്ടാമന്. 1815 ല്‍ ജനനം. 39-ാംമത്തെ വയസ്സില്‍ മഠാധിപതി. 1885 ല്‍ സമാധി.
മുന്‍ മഠാധിപതിയും കാരണവരുമായിരുന്ന കോന്നന്റെയും ഭാര്യ പാറുക്കുട്ടിയുടേയും രണ്ടാമത്തെ മകനായിരുന്നു കൃഷ്ണന്. 1838 ല്‍ ജനനം. 47-ാംമത്തെ വയസ്സില്‍ മഠാധിപതി. 1908 ല്‍ സമാധി.
മുന്‍ മഠാധിപതിയും കാരണവരുമായിരുന്ന കൃഷ്ണന്റെയും ഭാര്യ ചീരുക്കുട്ടിയുടേയും രണ്ടാമത്തെ മകനായിരുന്നു വേലുക്കുട്ടി. 1859 ല്‍ ജനനം. 49-ാംമത്തെ വയസ്സില്‍ മഠാധിപതി. 1941 ല്‍ സമാധി.
മുന്മഠാധിപതിയും കുടുംബകാരണവരുമായ വേലുക്കുട്ടിയുടേയും ഭാര്യ ഇട്ടൂലിയുടേയും രണ്ടാമത്തെ മകനായിരുന്നു കൃഷ്ണന്. 1908 ല്‍ ജനനം. 25-ാം വയസ്സില്‍ മഠാധിപതി. 1963 ല്‍ സമാധി.
മുന്‍ മഠാധിപതിയും കുടുംബകാരണവരുമായിരുന്ന കൃഷ്ണന്റെയും ഭാര്യ ജാനകിയുടേയും മൂത്ത മകനായിരുന്നു ഷൺമുഖസ്വാമി. 1929 ല്‍ ജനനം. 34-ാം വയസ്സില്‍ മഠാധിപതി. 2003 ല്‍ സമാധി.
പിതാവിന്റെ കാലശേഷം 1963 നവംബര്‍ 24ന് തന്റെ മുപ്പത്തിനാലാമത്തെ വയസ്സില്‍ പരമ്പരാഗത ചടങ്ങുകളോടെ ഷൺമുഖസ്വാമി മഠാധിപതിയായി അവരോധിതനായി. തന്റെ ഭരണകാലത്ത് മഠത്തെ ഒരു സാംസ്‌കാരിക കേന്ദ്രമായി അദ്ദേഹം രൂപാന്തരപ്പെടുത്തി. തപോനിഷ്ഠമായ, പക്വമായ, ലാളിത്യം നിറഞ്ഞ ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഷൺമുഖസ്വാമിയില്‍ ദൃശ്യമായ ഈശ്വരേച്ഛ തിരിച്ചറിഞ്ഞ് ഷൺമുഖസ്വാമിയുടെ സവിധത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമുണ്ടായി. ഉദ്ദിഷ്ടകാര്യസിദ്ധി ലഭിച്ചവരുടെ അനുഭവ സാക്ഷ്യത്തില്‍ തല്‍പരരായ കേരളീയര്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും ഷൺമുഖസ്വാമിയെ തേടിയെത്തിക്കൊണ്ടിരുന്നു.
പ്രതിസന്ധികളില്‍പ്പെട്ടുഴറി പതറിയ മനസ്സുമായി പ്രശ്‌നപരിഹാരാര്‍ത്ഥം ഷൺമുഖസ്വാമിയുടെ സന്നിധിയിലെത്തിയവര്‍ ആത്മശാന്തിയോടെയാണ് തിരിച്ചുപോയത്. സര്‍വ്വര്‍ക്കും അനുഗ്രഹം ചൊരിയുന്ന ചൈതന്യശക്തിയായി അദ്ദേഹം മാറി. അശരണര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്ത അദ്ദേഹം, അവരുടെ വഴികാട്ടിയായി. ദൈവസ്‌നേഹം ഷൺമുഖസ്വാമിയിലൂടെ ഭക്തരിലേക്കൊഴുകിയെത്തി.
ഭഗവാന്‍ ചാത്തന്‍സ്വാമിയെ ജീവിതകാലമത്രയും സേവാമന്ത്രത്തിലൂടെ തന്നോടൊപ്പം വിളിപ്പുറത്ത് നിര്‍ത്തി ഉപാസിച്ച ഷൺമുഖസ്വാമി, കരിങ്കുട്ടിച്ചാത്തനേയും, കരിങ്കാളിമാതാവിനേയും ഭുവനേശ്വരി ദേവിയേയും ഉപദേവതകളായി ഉപാസിച്ചിരുന്നു .
ഷൺമുഖസ്വാമിയുടെ തന്നെ ഭാഗമായിരുന്ന ഈ സേവാമൂര്‍ത്തികള്‍ സ്വാമിയുടെ ആത്മാവുമായി ലയിച്ചുചേര്‍ന്നു ഒന്നായി ഒരപൂര്‍വ്വതേജസായി ദിവ്യചൈതന്യത്തോടെ ഷൺമുഖമഠത്തില്‍ കുടികൊള്ളുന്നു.
ഷൺമുഖസ്വാമിയുടെ സാമീപ്യം എത്തി പ്രാര്‍ത്ഥിച്ചപേക്ഷിക്കുന്നവർക്കു ചാത്തന്‍ സ്വാമിയുടേയും കരിങ്കുട്ടിച്ചാത്തനേയും ,കരിങ്കാളി മാതാവിന്റെയും ഭുവനേശ്വരി ദേവിയുടേയും അനുഗ്രഹം കൂടി ലഭിക്കുന്നു . പ്രാര്‍ത്ഥനാഫലം പെട്ടെന്നുണ്ടാകുന്നുവെന്നതാണ് ഷൺമുഖമഠത്തിലേക്ക് ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നത്.
ഷൺമുഖസ്വാമിയുടെ ആത്മാവുമായി ലയിച്ചിരിക്കുന്ന ഉപാസനമൂര്‍ത്തികളുടെ ദിവ്യചൈതന്യം നിലനില്‍ക്കുന്നതിനാലാണ് ഉദ്ദിഷ്ടകാര്യസിദ്ധി പെട്ടന്നുണ്ടാകുന്നതെന്ന് ജ്യോതിശാസ്ത്രപണ്ഡിതന്മാര്‍ ഗണിച്ച് പ്രവചിച്ചിരുന്നു . ഈ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു ഷൺമുഖമഠത്തിലെത്തി ഉദ്ദിഷ്ടകാര്യസിദ്ധി നേടിയ ഭക്തജനങ്ങളുടെ അനുഭവം തെളിയിക്കുന്നു.