• Peringottukara, Trichur, Kerala, India

ഷൺമുഖമഠം ചാത്തന്‍
സ്വാമിക്ഷേത്രം

ചാത്തന്‍ സ്വാമിയുടെ അവതാരം


''തനിക്ക് രണ്ടുജീവന്‍ ഉണ്ടായിരിക്കണം. ഒന്ന് ഇടത്തെ നെഞ്ചിലും ഇനിയൊന്ന് വലത്തെ നെഞ്ചിലുമായി സ്ഥാപിക്കണം. തനിക്ക് മരണമെന്നൊന്നുണ്ടെങ്കിൽ അത് ശിവചൈതന്യത്തില്‍ പിറന്ന ചണ്ഡാലകന്യകയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന പാര്‍വ്വതീ - പരമേശ്വര പുത്രനില്‍ നിന്ന് മാത്രമായിരിക്കണം. അല്ലാതെയുളള ഒന്നിനും തന്നെ തോല്‍പിക്കാന്‍ കഴിയരുത്'' 

ഭൃംഗാസുരന്‍ ആവശ്യപ്പെട്ട പ്രകാരം ഈ വരങ്ങള്‍ക്കു പുറമെ പത്ത് ദിവ്യാസ്ത്രങ്ങള്‍ കൂടി ബ്രഹ്‌മാവ് ഭൃംഗാസുരന് നൽകേണ്ടതായി വന്നു. ബ്രഹ്‌മാവില്‍ നിന്ന് സവിശേഷാസ്ത്രങ്ങള്‍ ലഭിച്ചു കഴിഞ്ഞപ്പോള്‍ ഭൃംഗാസുരന്റെ അഹങ്കാരവും ധിക്കാരവും വര്‍ദ്ധിച്ചു. ഭൃംഗന് മരണമില്ല. ജയിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ഈ വരബലം ആയുധമാക്കി ഭൃംഗാസുരന്‍ സര്‍വ്വലോകത്തേയും വിറപ്പിച്ചു. മഹര്‍ഷിമാരുടെ തപസുകള്‍ മുടക്കി. അവരെ ഒന്നൊന്നായി കൊന്നൊടുക്കി . കന്യകമാരെ നശിപ്പിച്ചു. ദേവന്മാരും താപസന്മാരും ദേവസ്ത്രീകളും ഭൃംഗന്റെ ദുഷ്പ്രവൃത്തികളാല്‍ പൊറുതിമുട്ടി. ഭൂമിയില്‍ മനുഷ്യര്‍ക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതി സംജാതമായി.

single-img-one
പളളിനായാട്ടിനു വേണ്ടിയാണ് ശ്രീ പരമേശ്വരൻ കൂളികുന്നൻ വനത്തിലെത്തിയത്. നീരാടുന്നതിനായി കാനനത്തിലെ അരുവിക്കരയിലെത്തി. അവിടെ കൂളിവാകയെന്ന അതിസുന്ദരിയായ യുവതി നീരാടുന്നുണ്ടായിരുന്നു . യുവതിയെ കണ്ട മാത്രയില്‍ ഭഗവാന്റെ മനസില്‍ ചില ചലനങ്ങള്‍. ഗംഗാധരന്‍ തന്നെ മോഹത്തോടെ നോക്കുന്നതു കണ്ട് ഭയപ്പെട്ട അവള്‍ , കൂളിയാറിൽ മാറോളം വെളളത്തില്‍ നിന്നു പാര്‍വ്വതീ ദേവിയെ വിളിച്ച്, ഈ ആപത് ഘട്ടത്തില്‍ നിന്നു തന്നെ രക്ഷിക്കണേ എന്നു പ്രാര്‍ത്ഥിച്ചു. കൂളിയാറിന്റെ തീരത്തു കിടന്നു ജീവനുള്ള ഒരു കാട്ടു കിഴങ്ങ് തന്നെ വിളിക്കുന്ന പോലെ കൂളിവാകക്ക് തോന്നി . ഒരു കുഞ്ഞിനെയെടുത്ത് ലാളിക്കുവാനുള്ള ഒരു അമ്മയുടെ അഭിനിവേശം കൂളിവാകയില്‍ ഉണര്‍ന്നു .
single-img-01
അന്നു രാത്രി കൂളിവാകയുടെ മുന്നിൽ മറ്റൊരു കൂളിവാക പ്രത്യക്ഷപ്പെട്ടു ! തന്നെപ്പോലെയുള്ള മറ്റൊരു യുവതിയെ കണ്ട് കൂളിവാക വിസ്മയിച്ചു നിന്നു. പ്രത്യക്ഷയായ കൂളിവാകയുടെ കയ്യിലുണ്ടായിരുന്ന കാട്ടുകിഴങ്ങിനു വേണ്ടി ലാളനയോടെ കൂളിവാക കൈ നീട്ടി. അപരയായ കൂളിവാക യഥാർത്ഥ കൂളിവാകയുടെ മുന്നിൽ പാർവ്വതിദേവീയായി മാറി. ദേവിയുടെ കയ്യിലിരുന്ന കാട്ടുകിഴങ്ങ് തേജസ്വിയായ ശിശുവായി രൂപാന്തരപ്പെട്ടു. ഭഗവാൻ ചാത്തൻ സ്വാമി അവതാരമെടുത്തു.
single-img-seven
single-img-twenty
ഷൺമുഖമഠം

തൃശ്ശൂര്‍ നഗരത്തില്‍ നിന്നു ഇരുപതു കിലോമീറ്റര്‍ തെക്കു പടിഞ്ഞാറ് ഭാഗത്തും, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നു നാല് കിലോമീറ്റര്‍ കിഴക്ക് മാറിയുമാണ് ഷൺമുഖമഠം സ്ഥിതി ചെയ്യുന്നത്.

ഷൺമുഖമഠം തികച്ചും ഒരു ദൈവീകശക്തികേന്ദ്രമാണ്. തന്നെയുമല്ല, അത് ഒരു സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. ഹിന്ദു-ക്രിസ്ത്യന്‍- മുസ്ലിം മതവിഭാഗക്കാര്‍ ഒരുമയോടെ ഷൺമുഖസ്വാമിയുടെ ദേവചൈതന്യത്തിന് മുമ്പില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നു

പ്രാര്‍ത്ഥനാ മന്ദിരത്തിനു പുറമെ വയോജന കേന്ദ്രവും, ബാലമന്ദിരവും, സന്യാസിമഠവും ഈ തീര്‍ത്ഥാടന കേന്ദ്രത്തോടനുബന്ധിച്ച് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. സമാധിയായ ഷൺമുഖസ്വാമിയുടെ ആത്മാവും സേവാമൂര്‍ത്തികളും ലയിച്ചൊന്നായി തീര്‍ന്ന അപൂര്‍വ്വ തേജസാണ് ഷൺമുഖമഠത്തെ വിഖ്യാതമായി തീര്‍ക്കുന്നത്.. ഷൺമുഖസ്വാമിയുടെ പ്രതിമ ഷൺമുഖമഠത്തില്‍ സ്ഥാപിതമായിരിക്കുന്നു . ഈ പ്രതിമയിലേക്ക് ഷൺമുഖസ്വാമിയുടെ ആത്മാവിനെ ആവാഹിച്ചപ്പോള്‍ ജീവിതകാലത്ത് അദ്ദേഹത്തിന്റെ ഭാഗമായിരുന്ന , അദ്ദേഹം ഉപാസിച്ചിരുന്ന  സേവാമൂര്‍ത്തികള്‍ കൂടി പ്രതിമയില്‍ കുടികൊണ്ടു. ഉപാസകനെ വിട്ടു പിരിയാനാകാതെ ഉപാസനമൂര്‍ത്തികള്‍ അദ്ദേഹത്തിന്റെ ആത്മാവുമായി ലയിച്ചു ചേര്‍ന്നൊന്നായ അപൂര്‍വ്വ ദൈവീകശക്തി വിശേഷമാണ് ഷൺമുഖമഠത്തിന്റെ നിത്യ ചൈതന്യം!

ഷൺമുഖസ്വാമിയുടേയും, ചാത്തന്‍സ്വാമിയുടേയും, കരിങ്കുട്ടിയുടേയും, ഭുവനേശ്വരി ദേവിയുടേയും അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ച് പൂജാദികര്‍മ്മങ്ങളില്‍ പങ്കുകൊള്ളുവാന്‍ ധാരാളം ആളുകളാണ് ഷൺമുഖമഠത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കോന്നാചാര്യയോഗിയില്‍ നിന്നാരംഭിച്ച് ഷൺമുഖസ്വാമിയിലൂടെ അടുത്ത തലമുറയിലേക്ക് എത്തി നില്‍ക്കുന്ന ദീര്‍ഘകാല ചരിത്രത്തില്‍ ഷൺമുഖസ്വാമിക്ക് അതിശ്രേഷഠമായ സ്ഥാനമാണുള്ളത്. ഷൺമുഖസ്വാമിയുടെ ആത്മാവിനെ ആവാഹിച്ച് പ്രതിഷ്ഠിച്ച ഷൺമുഖമഠത്തില്‍ വൈദിക ക്രിയാവിധികളും ശാസ്ത്രീയതയും സമന്വയിപ്പിച്ചാണ് നിത്യനിദാന പൂജാകര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.



×YÎá¶ÎÀJßæXù ØÕßçÖ×ĵZ

അത്ഭുതസിദ്ധികള്‍ നിറഞ്ഞു നില്‍ക്കുന്ന ഗുരുസ്ഥാനം............ സര്‍വ്വമതസ്ഥര്‍ക്കും അനുഗ്രഹം........പൂജാകര്‍മ്മങ്ങള്‍ മുഖേന ഉദ്ദിഷ്ടകാര്യസിദ്ധി.......
അനേകതലമുറകളുടെ കര്‍മ്മസിദ്ധി........ അഭയമേകുന്ന അപൂര്‍വ്വ തേജസ് ........ കര്‍മ്മഫലം നല്‍കുന്ന പുണ്യസങ്കേതം............ വിശ്വാസികളുടെ വിളികേള്‍ക്കുന്ന ഗുരുചൈതന്യം...... ഉദ്ദിഷ്ടകാര്യസിദ്ധിയില്‍ സന്തോഷകരമായ അനുഭവം........ആചാര്യന്മാര്‍, പുരോഹിതര്‍, സന്യാസിശ്രേഷ്ഠര്‍, സാധാരണക്കാര്‍ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തമേഖലകളില്‍ നിന്നുള്ള നിരവധി ഭക്തരുടെ അഭയകേന്ദ്രം!

single-img-seven
single-img-two
കോന്നാചാര്യന്‍

പുരാതന കാനാടി തറവാട്ടില്‍ കിട്ടുവിനും ചിരുതക്കും കോന്നന്‍ എന്ന പുത്രന്‍ ജനിച്ചു. പ്രായപൂര്‍ത്തിയായ കോന്നന്‍ ചാത്തന്‍സേവക്കായി സ്വഭവനം ഉപേക്ഷിച്ച് കൂളികുന്നന്‍ കാനനത്തിലേക്ക് പുറപ്പെട്ടു. കാട്ടില്‍ കഠിനമായി തപസ്സുചെയ്ത കോന്നന് പല പരീക്ഷണങ്ങളും നേരിടേണ്ടി വന്നു . അനേക സംവത്സരങ്ങള്‍ക്ക് ശേഷം കോന്നനു മുമ്പില്‍ ചാത്തന്‍സ്വാമി പ്രത്യക്ഷപ്പെട്ടു. '' അടിയന്റെ പൂജാകര്‍മ്മങ്ങള്‍ സ്വീകരിച്ച് അവിടുന്നെന്റെ കുലദൈവമായി വാണാലും'' കോന്നന്‍ ഭക്തിപൂര്‍വ്വം അപേക്ഷിച്ചു. ചാത്തന്‍സ്വാമി കോന്നന്റെ അപേക്ഷ സ്വീകരിച്ചു. ഭഗവാന്‍ ചാത്തന്‍സ്വാമിയെ കൂളികുന്നന്‍ വനത്തില്‍ നിന്നു കോന്നമുത്തപ്പൻ നാട്ടിലേക്ക് കൊണ്ടുവന്നു തന്റെ ജന്മഗൃഹത്തില്‍ പ്രതിഷ്ഠിച്ചു.



çµÞKÎáJMæXù ÉßX·ÞÎòµZ

പിതാവിന്റെ കാലശേഷം 1963 നവംബര്‍ 24ന് തന്റെ മുപ്പത്തിനാലാമത്തെ വയസ്സില്‍ പരമ്പരാഗത ചടങ്ങുകളോടെ ഷൺമുഖസ്വാമി മഠാധിപതിയായി അവരോധിതനായി. തന്റെ ഭരണകാലത്ത് മഠത്തെ ഒരു സാംസ്‌കാരിക കേന്ദ്രമായി അദ്ദേഹം രൂപാന്തരപ്പെടുത്തി. തപോനിഷ്ഠമായ, പക്വമായ, ലാളിത്യം നിറഞ്ഞ ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഷൺമുഖസ്വാമിയില്‍ ദൃശ്യമായ ഈശ്വരേച്ഛ തിരിച്ചറിഞ്ഞ് ഷൺമുഖസ്വാമിയുടെ സവിധത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമുണ്ടായി. ഉദ്ദിഷ്ടകാര്യസിദ്ധി ലഭിച്ചവരുടെ അനുഭവ സാക്ഷ്യത്തില്‍ തല്‍പരരായ കേരളീയര്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും ഷൺമുഖസ്വാമിയെ തേടിയെത്തിക്കൊണ്ടിരുന്നു.


പ്രതിസന്ധികളില്‍പ്പെട്ടുഴറി പതറിയ മനസ്സുമായി പ്രശ്‌നപരിഹാരാര്‍ത്ഥം ഷൺമുഖസ്വാമിയുടെ സന്നിധിയിലെത്തിയവര്‍ ആത്മശാന്തിയോടെയാണ് തിരിച്ചുപോയത്. സര്‍വ്വര്‍ക്കും അനുഗ്രഹം ചൊരിയുന്ന ചൈതന്യശക്തിയായി അദ്ദേഹം മാറി. അശരണര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്ത അദ്ദേഹം, അവരുടെ വഴികാട്ടിയായി. ദൈവസ്‌നേഹം ഷൺമുഖസ്വാമിയിലൂടെ ഭക്തരിലേക്കൊഴുകിയെത്തി. ഭഗവാന്‍ ചാത്തന്‍സ്വാമിയെ ജീവിതകാലമത്രയും സേവാമന്ത്രത്തിലൂടെ തന്നോടൊപ്പം വിളിപ്പുറത്ത് നിര്‍ത്തി ഉപാസിച്ച ഷൺമുഖസ്വാമി, കരിങ്കുട്ടിച്ചാത്തനേയും, കരിങ്കാളിമാതാവിനേയും ഭുവനേശ്വരി ദേവിയേയും ഉപദേവതകളായി ഉപാസിച്ചിരുന്നു .
ഷൺമുഖസ്വാമിയുടെ തന്നെ ഭാഗമായിരുന്ന ഈ സേവാമൂര്‍ത്തികള്‍ സ്വാമിയുടെ ആത്മാവുമായി ലയിച്ചുചേര്‍ന്നു ഒന്നായി ഒരപൂര്‍വ്വതേജസായി ദിവ്യചൈതന്യത്തോടെ ഷൺമുഖമഠത്തില്‍ കുടികൊള്ളുന്നു.

ഷൺമുഖസ്വാമിയുടെ സാമീപ്യം എത്തി പ്രാര്‍ത്ഥിച്ചപേക്ഷിക്കുന്നവർക്കു ചാത്തന്‍ സ്വാമിയുടേയും കരിങ്കുട്ടിച്ചാത്തനേയും ,കരിങ്കാളി മാതാവിന്റെയും ഭുവനേശ്വരി ദേവിയുടേയും അനുഗ്രഹം കൂടി ലഭിക്കുന്നു . പ്രാര്‍ത്ഥനാഫലം പെട്ടെന്നുണ്ടാകുന്നുവെന്നതാണ് ഷൺമുഖമഠത്തിലേക്ക് ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നത്. ഷൺമുഖസ്വാമിയുടെ ആത്മാവുമായി ലയിച്ചിരിക്കുന്ന ഉപാസനമൂര്‍ത്തികളുടെ ദിവ്യചൈതന്യം നിലനില്‍ക്കുന്നതിനാലാണ് ഉദ്ദിഷ്ടകാര്യസിദ്ധി പെട്ടന്നുണ്ടാകുന്നതെന്ന് ജ്യോതിശാസ്ത്രപണ്ഡിതന്മാര്‍ ഗണിച്ച് പ്രവചിച്ചിരുന്നു . ഈ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു ഷൺമുഖമഠത്തിലെത്തി ഉദ്ദിഷ്ടകാര്യസിദ്ധി നേടിയ ഭക്തജനങ്ങളുടെ അനുഭവം തെളിയിക്കുന്നു.


കാഞ്ചികാമകോടിപീഠം ജയേന്ദ്ര സരസ്വതിസ്വാമികളും, ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികളും ഷൺമുഖസ്വാമിയും നിരന്തരം ബന്ധപെടാറുണ്ടായിരുന്നു.


ഷൺമുഖസ്വാമിയില്‍ നിന്ന് അനുഗ്രഹം ലഭിച്ചിട്ടുള്ള ചില പ്രമുഖ വ്യക്തികള്‍



സർവ്വ മതസ്ഥർക്കും അനുഗ്രഹം നൽകുന്ന ദിവ്യ തേജസ്

വിളിച്ചാൽ വിളി കേൾക്കുന്ന കുട്ടിച്ചാത്തൻ

അത്ഭുത സിദ്ധികൾ നിറഞ്ഞു നിൽക്കുന്ന പുണ്ണ്യ സങ്കേതം

<

വിളിച്ചാൽ വിളി കേൾക്കുന്ന കുട്ടിച്ചാത്തൻ

വിളിച്ചാൽ വിളി കേൾക്കുന്ന കുട്ടിച്ചാത്തൻ