• Peringottukara, Trichur, Kerala, India


single-img-twenty
ഷൺമുഖമഠം ചാത്തന്‍ സ്വാമിക്ഷേത്രം

തൃശൂര്‍ നഗരത്തില്‍ നിന്ന് ഇരുപതു കിലോമീറ്റര്‍ തെക്കുപടിഞ്ഞാറു ഭാഗത്ത് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ കിഴക്കുഭാഗത്തു മായുള്ള പെരിങ്ങോട്ടുകര കരുവോംകുളം ദേശത്താണ് ഷണ്‍മുഖമഠം. അനേകം തലമുറകളായി ആത്മീയ ആചാരങ്ങള്‍ അണുവിട ഭംഗം വരുത്താതെ അനുഷ്ഠിച്ചു പോരുന്ന ആരാധന സ്ഥാനമാണ് ഷണ്‍മുഖമഠം.

രക്ഷാധികാരിയുമായി അഭിമുഖം

ഭഗവാന്‍ ചാത്തന്‍ സ്വാമിയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ ?


രക്ഷയ്ക്കും ശിക്ഷയ്ക്കും മുക്തിക്കും ഉടയോനായി ഒരു പരദേവത !
കൂളികുന്നന്‍ കാനനത്തിലെ മലയസുന്ദരി കൂളിവാക വളര്‍ത്തിയ പാര്‍വ്വതീ-പരമേശ്വരപുത്രന്‍ പൊന്നുണ്ണി മായാചാത്തന്‍ !
മായയാല്‍ വിഷ്ണുരൂപത്തില്‍ കൈലാസത്തിലെത്തി ശ്രീപരമേശ്വരനെ വന്ദിച്ചതിനാല്‍ വിഷ്ണുമായ എന്ന പേരി ലറിയപ്പെടുന്ന കുട്ടിച്ചാത്തന്‍ !
കാട്ടാന, കരടി, പുലി, ചെന്നായ, ചെമ്പുലി എന്നീ രൂപങ്ങളില്‍ ഒരു ഞൊടിക്ക് ഒരു കോടി വേഷം മാറുന്ന ചാത്തന്‍സ്വാമി ! തീയിലെരിയാത്ത കാറ്റിലുലയാത്ത വെള്ളത്തിലലിയാത്ത മന്ത്രതന്ത്രങ്ങളുടെ പരദേവത !
ചെമ്പന്‍ എന്ന പോത്തിന്‍റെ പുറത്തേറി പോത്തിന്‍ കൊമ്പില്‍ മാന്ത്രികക്കുറുവടികളാല്‍ തട്ടിക്കളിച്ച് ദുഷ്ടശക്തികളെ നിഗ്രഹിച്ച് ഭക്തജനങ്ങളെ അനുഗ്രഹിച്ച് ജൈത്രയാത്ര നടത്തുന്ന തേവര്‍കിടാത്തന്‍ !
വിളിച്ചാല്‍ വിളിപ്പുറത്തും ഞൊടിച്ചാല്‍ ഞൊടിപ്പുറത്തും കണ്ണിലുണ്ണിയായി പ്രത്യക്ഷപ്പെടുന്ന പൊന്നുണ്ണിമായ !
ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിച്ച് വിളിച്ചപേക്ഷിച്ചാല്‍ കീഴ്മേല്‍ നോക്കാതെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്ന ഭഗവാന്‍ കുട്ടിച്ചാത്തന്‍സ്വാമി !

single-img-one

കൈലാസനാഥനെക്കുറിച്ചും, വിഷ്ണുവിനെക്കുറിച്ചും, കൃഷ്ണനെക്കുറിച്ചും അറിയാം. ആരാണ് ചാത്തന്‍?

ഗണപതിയും മുരുകനും പോലെ ശിവപാര്‍വ്വതിമാരുടെ മറ്റൊരു മകനാണ് ചാത്തന്‍. ചാത്തന്‍ പാര്‍വ്വതി പരമേശ്വരന്‍മാരുടെ പുത്രനാണെങ്കിലും കന്യകയായ കാട്ടുപെണ്ണ് കൂളിവാകയാണ് ചാത്തനെ മുലയൂട്ടി വളര്‍ത്തിയത്. .

മറ്റു ദേവന്മാരില്‍ നിന്നും എന്തു പ്രത്യേകതയാണ് ചാത്തന്‍ സ്വാമിക്കുള്ളത്?

കാലിക്കിടാത്തനായി കാട്ടില്‍ വളര്‍ന്ന ചാത്തന് പല കാട്ടുസ്വഭാവങ്ങളുണ്ട്. ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് ഒരു സ്ഥാനവും കൊടുക്കില്ല. സഹായം ആവശ്യപ്പെടുന്നവരെ ന്യായാന്യായ ങ്ങള്‍ നോക്കാതെ സഹായിക്കും. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കില്ല. ഭക്തന്‍റെ ഏതാവശ്യത്തിനും കൂട്ടുനില്‍ക്കും

single-img-01

ചാത്തന്‍സ്വാമിയോട് എന്തൊക്കെയാണ് നമുക്ക് ആവശ്യപ്പെടാന്‍ കഴിയുക?

എന്തും ആവശ്യപ്പെടാം. അതു നല്ലതോ ചീത്തയോ, ധര്‍മ്മങ്ങളോ, അധര്‍മ്മങ്ങളോ, ആകട്ടെ! ചാത്തന്‍ നിങ്ങള്‍ക്കുവേണ്ടി ഇറങ്ങി പ്രവര്‍ത്തിയ്ക്കും. നിങ്ങളുടെ ആവശ്യം നിറവേറ്റിത്തന്നിരിക്കും.

മറ്റൊരു ദൈവത്തിനുമില്ലാത്ത സ്വഭാവമല്ലേ ഇത്?

അതെ, ഭക്തനുവേണ്ടി ന്യായത്തിനു മാത്രമല്ല, അന്യായത്തിനും ചാത്തന്‍സ്വാമി കൂട്ടുനില്‍ക്കും. ഈ സ്വഭാവം മറ്റൊരു ദേവനുമില്ല എന്നത് ശരിയാണ്.

single-img-seven

അപ്പോള്‍ ആരാണ് കുട്ടിച്ചാത്തന്‍?

ചാത്തന്‍സ്വാമിയും ഭൃംഗാസുരനുമായി യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഭൃംഗാസുരന്‍റെ ഒരസ്ത്രം ഭഗവാന്‍ ചാത്തന്‍സ്വാമിയുടെ പെരുവിരലില്‍ തുളച്ചുകയറി. ഭഗവാന്‍റെ ചാത്തന്‍റെ മുറിവേറ്റ പെരുവിരലില്‍ നിന്നും പത്തുതുള്ളി ദിവ്യരക്തം ഭൂമിയില്‍ പതിച്ചു. നിലത്തുവീണ വിശുദ്ധമായ ഓരോ തുള്ളി രക്തത്തില്‍ നിന്നും അമാനുഷിക ശക്തിയുള്ള മാന്ത്രിക കുട്ടിച്ചാത്തന്‍മാര്‍ അവതാരമെടുത്തു. കാഴ്ചയില്‍ ഒരേ പോലെയുള്ള കുട്ടിച്ചാത്തന്മാര്‍ ചാത്തന്‍റെ സാന്നിദ്ധ്യം എവിടെയുണ്ടോ അവിടെ കുട്ടിച്ചാത്തന്മാരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും.

കിങ്കരക്കുട്ടിച്ചാത്തന്‍മാരുടെ അവതാരം എങ്ങിനെയാണ്?

ചാത്തന്‍സ്വാമിയുടെ ഭൂതഗണങ്ങളായ മാന്ത്രികക്കുട്ടി ച്ചാത്തന്‍മാരില്‍ നിന്നാണ് കിങ്കരക്കുട്ടിച്ചാത്തന്മാര്‍ അവതാര മെടുത്തത്.

single-img-seven

ആരൊക്കെയാണ് മാന്ത്രിക കുട്ടിച്ചാത്തന്മാര്‍?

തീക്കുട്ടിച്ചാത്തന്‍
പൂക്കുട്ടിച്ചാത്തന്‍
പൂക്കുലക്കുട്ടിച്ചാത്തന്‍
പറക്കുട്ടിച്ചാത്തന്‍
നാഗക്കുട്ടിച്ചാത്തന്‍
ഗുരുതിക്കുട്ടിച്ചാത്തന്‍
ചക്കരക്കുട്ടിച്ചാത്തന്‍
മിന്നല്‍ക്കുട്ടിച്ചാത്തന്‍
മിനുങ്ങന്‍കുട്ടിച്ചാത്തന്‍
ഭൂതക്കുട്ടിച്ചാത്തന്‍
എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

single-img-seven


കേരളത്തിലെ തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര ഷണ്‍മുഖമഠം പ്രസിദ്ധമാണ്. ഇവിടുത്തെ സവിശേഷതകള്‍ എന്തെല്ലാമാണ്?

ഷണ്‍മുഖമഠത്തില്‍ ഷണ്‍മുഖസ്വാമിയേയും, ചാത്തന്‍സ്വാമി യേയും, 390 കുട്ടിച്ചാത്തന്‍മാരേയും, കരിങ്കുട്ടിച്ചാത്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കുട്ടിച്ചാത്തന്മാരുടെ സങ്കേതമായതിനാല്‍ "കുട്ടിച്ചാത്തന്‍ ക്ഷേത്രം" എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. മറ്റൊരു അപൂര്‍വ്വത കൂടി ഷണ്‍മുഖമഠത്തി നുണ്ട്. കൃഷ്ണശിലയിലുള്ള ലോകത്തിലെ ഏറ്റവും വലിയ കരിങ്കുട്ടിച്ചാത്തന്‍ പ്രതിഷ്ഠയുള്ളത് ഷണ്‍മുഖമഠത്തിലാണ്. കരിങ്കുട്ടിക്കും 390 കുട്ടിച്ചാത്തന്‍മാര്‍ക്കും ചെംഗുരുതിയും കരിംഗുരുതിയും നടക്കുന്നു.


ചാത്തന്‍സ്വാമിയുടെ ഭൂതഗണങ്ങളായ മാന്ത്രികക്കുട്ടിച്ചാത്തന്മാര്‍ ക്കും കിങ്കരക്കുട്ടിച്ചാത്തന്മാര്‍ക്കും ഷണ്‍മുഖമഠത്തില്‍ പൂജകള്‍ നടത്താറുണ്ടോ?

ഉണ്ട്. പൗര്‍ണ്ണമി-അമാവാസി ദിനത്തില്‍ കരിങ്കുട്ടിക്കൊപ്പം മാന്ത്രികക്കുട്ടിച്ചാത്തന്‍മാര്‍ക്കും, കിങ്കരക്കുട്ടിച്ചാത്തന്‍ മാര്‍ക്കും ഗുരുതിദര്‍പ്പണം നടത്താറുണ്ട്.

ക്ഷേത്രങ്ങള്‍ എന്നാല്‍ ഹിന്ദുമതവിശ്വാസികളുടെ ആരാധനാലയം എന്നല്ലേ?

എന്ന് പറയാന്‍ കഴിയില്ല. ക്ഷേത്രം എന്നാല്‍ പുണ്യസ്ഥലം എന്നാണ് അര്‍ത്ഥം. ഷണ്‍മുഖമഠം സര്‍വ്വമനുഷ്യര്‍ക്കും പുണ്യം നല്‍കുന്ന ഇടമാണ് ഇവിടെ ജാതിമതവ്യത്യാസങ്ങള്‍ ഇല്ല. ഹിന്ദു, കൃസ്ത്യന്‍, മുസ്ലീം സ്ത്രീപുരുഷ ഭേദമില്ലാതെ സര്‍വ്വരും ഇവിടുത്തെ പൂജാകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നു.

ഏതെങ്കിലും പ്രത്യേക കാര്യം നേടാന്‍ വേണ്ടി മാത്രമാണോ ആളുകള്‍ വരുന്നത്?

ഒരു കാര്യം നടക്കാന്‍ വേണ്ടി മാത്രമല്ല, ആളുകള്‍ വരുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളവര്‍, മനസിനിണങ്ങിയ വിവാഹബന്ധം മോഹിക്കുന്നവര്‍, കുടുംബഭദ്രത കാംക്ഷിക്കുന്നവര്‍, വ്യാപാരത്തിലും തൊഴിലിലും ഉന്നതി പ്രതീക്ഷിക്കുന്നവര്‍, ദോഷമുക്തി ആഗ്രഹിക്കുന്നവര്‍, ഉദ്ദേശകാര്യസിദ്ധി ആശിക്കുന്നവര്‍ അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങള്‍ക്കാണ്. ചാത്തന്‍സ്വാമി ക്കും കരിങ്കുട്ടിചാത്തനും പൂജാകര്‍മ്മങ്ങള്‍ നടത്തി പ്രാര്‍ത്ഥിച്ചാല്‍ കാര്യസാദ്ധ്യത ഉണ്ടാകുമെന്നതിനാലാണ് ഭക്തര്‍ ഷണ്‍മുഖമഠത്തില്‍ എത്തിച്ചേരുന്നത്.

ഏതുതരം ഭക്തരാണ് ഷണ്‍മുഖമഠത്തില്‍ ആരാധന നടത്താന്‍ വരുന്നത്?

ഇവിടെ പാവപ്പെട്ടവനും, പണമുള്ളവനും, പ്രമാണിമാരും, പ്രവാസികളും, അഭ്യസ്തവിദ്യരും, നിരക്ഷരരും ഒരുപോലെ ആരാധന നടത്താന്‍ എത്താറുണ്ട്.

കേരളീയര്‍ മാത്രമാണോ ദര്‍ശനത്തിന് എത്തിച്ചേരുന്നത്?

കേരളീയര്‍ മാത്രമല്ല, തമിഴ്നാട്ടുകാരും, കര്‍ണ്ണാടകക്കാരും, ഉത്തരേന്ത്യയിലെ നാനാദിക്കുകളില്‍ നിന്നും വിദേശീയരും ഇവിടെ ദര്‍ശനത്തിന് എത്തുന്നുണ്ട്.

single-img-two
കോന്നാചാര്യന്‍

പുരാതന കാനാടി തറവാട്ടില്‍ കിട്ടുവിനും ചിരുതക്കും കോന്നന്‍ എന്ന പുത്രന്‍ ജനിച്ചു. പ്രായപൂര്‍ത്തിയായ കോന്നന്‍ ചാത്തന്‍സേവക്കായി സ്വഭവനം ഉപേക്ഷിച്ച് കൂളികുന്നന്‍ കാനനത്തിലേക്ക് പുറപ്പെട്ടു. കാട്ടില്‍ കഠിനമായി തപസ്സുചെയ്ത കോന്നന് പല പരീക്ഷണങ്ങളും നേരിടേണ്ടി വന്നു . അനേക സംവത്സരങ്ങള്‍ക്ക് ശേഷം കോന്നനു മുമ്പില്‍ ചാത്തന്‍സ്വാമി പ്രത്യക്ഷപ്പെട്ടു. '' അടിയന്റെ പൂജാകര്‍മ്മങ്ങള്‍ സ്വീകരിച്ച് അവിടുന്നെന്റെ കുലദൈവമായി വാണാലും'' കോന്നന്‍ ഭക്തിപൂര്‍വ്വം അപേക്ഷിച്ചു. ചാത്തന്‍സ്വാമി കോന്നന്റെ അപേക്ഷ സ്വീകരിച്ചു. ഭഗവാന്‍ ചാത്തന്‍സ്വാമിയെ കൂളികുന്നന്‍ വനത്തില്‍ നിന്നു കോന്നമുത്തപ്പൻ നാട്ടിലേക്ക് കൊണ്ടുവന്നു തന്റെ ജന്മഗൃഹത്തില്‍ പ്രതിഷ്ഠിച്ചു.



çµÞKÎáJMæXù ÉßX·ÞÎòµZ

പിതാവിന്റെ കാലശേഷം 1963 നവംബര്‍ 24ന് തന്റെ മുപ്പത്തിനാലാമത്തെ വയസ്സില്‍ പരമ്പരാഗത ചടങ്ങുകളോടെ ഷൺമുഖസ്വാമി മഠാധിപതിയായി അവരോധിതനായി. തന്റെ ഭരണകാലത്ത് മഠത്തെ ഒരു സാംസ്‌കാരിക കേന്ദ്രമായി അദ്ദേഹം രൂപാന്തരപ്പെടുത്തി. തപോനിഷ്ഠമായ, പക്വമായ, ലാളിത്യം നിറഞ്ഞ ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഷൺമുഖസ്വാമിയില്‍ ദൃശ്യമായ ഈശ്വരേച്ഛ തിരിച്ചറിഞ്ഞ് ഷൺമുഖസ്വാമിയുടെ സവിധത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമുണ്ടായി. ഉദ്ദിഷ്ടകാര്യസിദ്ധി ലഭിച്ചവരുടെ അനുഭവ സാക്ഷ്യത്തില്‍ തല്‍പരരായ കേരളീയര്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും ഷൺമുഖസ്വാമിയെ തേടിയെത്തിക്കൊണ്ടിരുന്നു.


പ്രതിസന്ധികളില്‍പ്പെട്ടുഴറി പതറിയ മനസ്സുമായി പ്രശ്‌നപരിഹാരാര്‍ത്ഥം ഷൺമുഖസ്വാമിയുടെ സന്നിധിയിലെത്തിയവര്‍ ആത്മശാന്തിയോടെയാണ് തിരിച്ചുപോയത്. സര്‍വ്വര്‍ക്കും അനുഗ്രഹം ചൊരിയുന്ന ചൈതന്യശക്തിയായി അദ്ദേഹം മാറി. അശരണര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്ത അദ്ദേഹം, അവരുടെ വഴികാട്ടിയായി. ദൈവസ്‌നേഹം ഷൺമുഖസ്വാമിയിലൂടെ ഭക്തരിലേക്കൊഴുകിയെത്തി. ഭഗവാന്‍ ചാത്തന്‍സ്വാമിയെ ജീവിതകാലമത്രയും സേവാമന്ത്രത്തിലൂടെ തന്നോടൊപ്പം വിളിപ്പുറത്ത് നിര്‍ത്തി ഉപാസിച്ച ഷൺമുഖസ്വാമി, കരിങ്കുട്ടിച്ചാത്തനേയും, കരിങ്കാളിമാതാവിനേയും ഭുവനേശ്വരി ദേവിയേയും ഉപദേവതകളായി ഉപാസിച്ചിരുന്നു .
ഷൺമുഖസ്വാമിയുടെ തന്നെ ഭാഗമായിരുന്ന ഈ സേവാമൂര്‍ത്തികള്‍ സ്വാമിയുടെ ആത്മാവുമായി ലയിച്ചുചേര്‍ന്നു ഒന്നായി ഒരപൂര്‍വ്വതേജസായി ദിവ്യചൈതന്യത്തോടെ ഷൺമുഖമഠത്തില്‍ കുടികൊള്ളുന്നു.

ഷൺമുഖസ്വാമിയുടെ സാമീപ്യം എത്തി പ്രാര്‍ത്ഥിച്ചപേക്ഷിക്കുന്നവർക്കു ചാത്തന്‍ സ്വാമിയുടേയും കരിങ്കുട്ടിച്ചാത്തനേയും ,കരിങ്കാളി മാതാവിന്റെയും ഭുവനേശ്വരി ദേവിയുടേയും അനുഗ്രഹം കൂടി ലഭിക്കുന്നു . പ്രാര്‍ത്ഥനാഫലം പെട്ടെന്നുണ്ടാകുന്നുവെന്നതാണ് ഷൺമുഖമഠത്തിലേക്ക് ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നത്. ഷൺമുഖസ്വാമിയുടെ ആത്മാവുമായി ലയിച്ചിരിക്കുന്ന ഉപാസനമൂര്‍ത്തികളുടെ ദിവ്യചൈതന്യം നിലനില്‍ക്കുന്നതിനാലാണ് ഉദ്ദിഷ്ടകാര്യസിദ്ധി പെട്ടന്നുണ്ടാകുന്നതെന്ന് ജ്യോതിശാസ്ത്രപണ്ഡിതന്മാര്‍ ഗണിച്ച് പ്രവചിച്ചിരുന്നു . ഈ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു ഷൺമുഖമഠത്തിലെത്തി ഉദ്ദിഷ്ടകാര്യസിദ്ധി നേടിയ ഭക്തജനങ്ങളുടെ അനുഭവം തെളിയിക്കുന്നു.

ഷണ്‍മുഖസ്വാമിയുമായി ആത്മബന്ധം പുലര്‍ത്തി യിരുന്നവര്‍ സ്വാമിയുടെ സമാധിക്ക് ശേഷവും പൂജാദി കര്‍മ്മങ്ങള്‍ക്കായി ഷണ്‍മുഖമഠത്തില്‍ വരാറുണ്ടോ?

ഷണ്‍മുഖസ്വാമിയുടെ വരുതിയിലായിരുന്ന ചാത്തന്‍സ്വാമി വിളിച്ചാല്‍ വിളിപ്പുറത്താണിപ്പോള്‍. പൈതൃകമായി, പരമ്പരാഗത നിയോഗവുമായി ഞങ്ങള്‍ ഷണ്‍മുഖസ്വാമി യുടെ കാലടിപ്പാടുകള്‍ പിന്തുടരുന്നു. കോന്നമുത്തപ്പനിലൂടെ തലമുറകള്‍ തലമുറകള്‍ കൈമാറി ഷണ്‍മുഖസ്വാമിയിലൂടെ വിഷ്ണുദാസിന്‍റെ കുടുംബത്തിലെത്തി നില്‍ക്കുന്ന ദീര്‍ഘകാല ചരിത്രത്തില്‍ ഷണ്‍മുഖമഠത്തിന് അതിശ്രേഷ്ഠ മായ സ്ഥാനമാണുള്ളത്.

ഷണ്‍മുഖസ്വാമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ അനേകം പ്രഗത്ഭരായ വ്യക്തികള്‍ സൗഹൃദം സ്ഥാപിച്ചി രുന്നു. ആരൊക്കെയാണവര്‍?

ഒരുപാടു പേരുണ്ട്. അവരില്‍ ചിലരെക്കുറിച്ചൊക്കെ പറയാം. ഷണ്‍മുഖസ്വാമി ദര്‍ശനം നടത്തിയ കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്രസരസ്വതിസ്വാമികള്‍, ആത്മീയാചാര്യന്മാരായ ശിവഗിരി മഠം മഠാധിപതി പ്രകാശാനന്ദസ്വാമികള്‍, കൊല്ലൂര്‍ മൂകാംബിക ആശ്രമം മഠാധിപതി ആചാര്യതീര്‍ത്ഥസ്വാമി മന്ത്രിമാരായ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ. ചന്ദ്രശേഖരന്‍, മുന്‍ കൃഷിമന്ത്രി വി.വി. രാഘവന്‍, മുന്‍ റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍, മുന്‍ എം.പി.യും മുന്‍ എം.എല്‍.എയുമായ പ്രൊഫസര്‍ സാവിത്രി ലക്ഷ്മണന്‍, ചലച്ചിത്ര താരങ്ങളായ ബഹദൂര്‍, ചലച്ചിത്രതാരം കുതിരവട്ടം പപ്പു, ചലച്ചിത്രതാരം നരേന്ദ്രപ്രസാദ്, ചലച്ചിത്രതാരം ദേവന്‍, ചലച്ചിത്രതാരം കൊല്ലം തുളസി, ചലച്ചിത്രതാരം സ്ഫടികം ജോര്‍ജ്ജ്, ചലച്ചിത്ര സംവിധായകന്‍ കമല്‍, ചലച്ചിത്ര സംവിധായകന്‍ തുളസീദാസ്, ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍, സാഹിത്യകാരന്മാരായ, പണ്ഢിത രത്നം കെ.പി. നാരായണപിഷാരടി, പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് ചലച്ചിത്രതാരങ്ങളായ പ്രേംനസീര്‍, കെ.ആര്‍. വിജയ, ജെമിനി ഗണേശന്‍, സുകുമാരി, പൂര്‍ണ്ണിമ ജയറാം, നെടുമുടി വേണു, സായ്കുമാര്‍, വേണു നാഗവള്ളി, സോമന്‍, ഷാനവാസ്, മാള അരവിന്ദന്‍, നളിനി, കുഞ്ചന്‍, രവി മേനോന്‍, രതീദേവി, പ്രിയ, മനോചിത്ര, ശങ്കര്‍, ജലജ, സിനിമ സംവിധായകരായ പത്മരാജന്‍, ജിജോ അപ്പച്ചന്‍, അമ്പിളി എന്നിവരും ഷണ്‍മുഖസ്വാമിയെ ദര്‍ശനം നടത്തിയവരില്‍ ഉള്‍പ്പെടുന്നു.


കാഞ്ചികാമകോടിപീഠം ജയേന്ദ്ര സരസ്വതിസ്വാമികളും, ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികളും ഷൺമുഖസ്വാമിയും നിരന്തരം ബന്ധപെടാറുണ്ടായിരുന്നു.


ഷൺമുഖസ്വാമിയില്‍ നിന്ന് അനുഗ്രഹം ലഭിച്ചിട്ടുള്ള ചില പ്രമുഖ വ്യക്തികള്‍



സർവ്വ മതസ്ഥർക്കും അനുഗ്രഹം നൽകുന്ന ദിവ്യ തേജസ്

വിളിച്ചാൽ വിളി കേൾക്കുന്ന കുട്ടിച്ചാത്തൻ

അത്ഭുത സിദ്ധികൾ നിറഞ്ഞു നിൽക്കുന്ന പുണ്ണ്യ സങ്കേതം

<

വിളിച്ചാൽ വിളി കേൾക്കുന്ന കുട്ടിച്ചാത്തൻ

വിളിച്ചാൽ വിളി കേൾക്കുന്ന കുട്ടിച്ചാത്തൻ